Uncategorized

‘ഓരോ അടുക്കളക്കും 75000 രൂപ, സന്തോഷമായില്ലേ’; അടുക്കള സ്മാർട്ടാക്കാൻ ഈസി കിച്ചന്‍ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ‘ഈസി കിച്ചൻ’ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം. ഓരോ അടുക്കളയ്ക്കും 75000 രൂപ വരെ നൽകാനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. അടുക്കളയുടെ ഉപയോഗം കൂടുതൽ സൗഹാർദമാക്കാനും സൗകര്യപ്രദമാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തറ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കാം, ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചൻ സ്ലാബ്, കബോർഡ്, പ്ലാസ്റ്ററിംഗ്, കിച്ചൻ സിങ്ക്, 200 ലിറ്റർ വാട്ടർ ടാങ്ക്, പ്ലമ്പിങ്, സോക്ക് പിറ്റ് നിർമ്മാണം, പെയിന്റിംഗ് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി ചെയ്യാനാവും. ഇലക്ട്രിക് പ്രവർത്തിക്ക് 6000 രൂപ വരെ അനുവദിക്കാം. നിശ്ചിത വരുമാന പരിധിയിലുള്ളവരുടെ 2.4 മീറ്റർ 2.4 മീറ്റർ വരെ വിസ്തീർണമുള്ള അടുക്കളകൾ നവീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പണം അനുവദിക്കാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button