24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്: സംസ്ഥാനത്ത്‌ പരിശോധനയിൽ കുറവില്ല
Kerala

കോവിഡ്: സംസ്ഥാനത്ത്‌ പരിശോധനയിൽ കുറവില്ല

സംസ്ഥാനത്ത്‌ കോവിഡ് പരിശോധന ലക്ഷത്തിൽ താഴെയായത്‌ രോഗികളുടെ എണ്ണത്തിലെ കുറവിന്‌ ആനുപാതികമായി. ഒക്‌ടോബർ ആദ്യം പതിമൂന്നായിരത്തിലധികം പ്രതിദിന രോഗികളുണ്ടായിരുന്നു. ഇപ്പോൾ ഒമ്പതിനായിരത്തിൽ താഴെയാണ്‌. രോഗികളുടെ എണ്ണം കുറയുമ്പോൾ സമ്പർക്കമുള്ളവരുടെ എണ്ണം കുറയും. ഇത്‌ പരിശോധനയിലും കുറവ്‌ വരുത്തും.ഒരാഴ്ചയായി 70,000 മുതൽ ഒരുലക്ഷം വരെയാണ്‌ പരിശോധന. രോഗബാധിതർക്കുള്ള നെഗറ്റീവ്‌ പരിശോധന ഒഴിവാക്കിയിട്ട-ുമുണ്ട്‌. കോവിഡ്‌ ബാധിതരായവർ 10 ദിവസം സമ്പർക്കവിലക്കിൽ കഴിയുകയാണ്‌.
ലക്ഷണങ്ങൾ മാറിയാൽ രോഗമുക്തരായി പരിഗണിക്കും. നേരത്തേ പുതിയ പരിശോധനകൾക്കൊപ്പം രോഗികളായവരുടെ പരിശോധനയും ദിവസവും നടത്തുമായിരുന്നു. ഇത്‌ എണ്ണം ഇരട്ടിയാക്കിയിരുന്നു. ഇതിൽ മാറ്റം വന്നതിനാൽ പരിശോധനയുടെ എണ്ണം കുറയുന്നത്‌ സ്വാഭാവികമാണെന്നും ആരോഗ്യവകുപ്പ്‌ അധികൃതർ വ്യക്തമാക്കി. ഒക്‌ടോബറിൽ പ്രതിദിന രോഗികളുടെ എണ്ണം 15,000ൽ കൂടിയിട്ടില്ല.

Related posts

വേഗത്തില്‍ പൂര്‍ണമായ സൈനിക പിന്മാറ്റം വേണം; ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ.

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ​യ്ക്ക് 131 കോ​ടി

Aswathi Kottiyoor

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം

Aswathi Kottiyoor
WordPress Image Lightbox