20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • റോഡ് പണിതു എന്നാൽ റോഡിലേക്ക് കടക്കുന്ന കലുങ്കിൽ സ്ലാബില്ല – പ്രതിഷേധവുമായി ബി ജെ പി
Iritty

റോഡ് പണിതു എന്നാൽ റോഡിലേക്ക് കടക്കുന്ന കലുങ്കിൽ സ്ലാബില്ല – പ്രതിഷേധവുമായി ബി ജെ പി

ഇരിട്ടി : റോഡ് കോൺക്രീറ്റ് ചെയ്ത് പുതുക്കി നിർമ്മിച്ചെങ്കിലും റോഡിലേക്ക് കടക്കുന്നതിന് കുറുകെയുള്ള കലുങ്കിന് സ്ലാബിടാതെ കരാറുകാർ മുങ്ങി. ഇതുമൂലം വെള്ളക്കെട്ടും അപകടക്കെണിയും സംജാതമായതോടെ പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തി.
കീഴൂർക്കുന്ന് – അയ്യപ്പൻകാവ് റോഡ് നിർമ്മാണത്തിലെ അപാകതക്കും ക്രമക്കേടിനും എതിരെയാണ് ബി ജെ പി കീഴൂർക്കുന്ന് യൂണിറ്റ് പ്രവർത്തകർ രംഗത്തെത്തിയത്.
ഇരിട്ടി നഗരസഭയുടെ 2021 – 22 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയാക്കിയത്. എന്നാൽ കീഴൂർ കുന്ന് റോഡിൽ നിന്നും അയ്യപ്പൻ കാവ് റോഡിലേക്ക് കടക്കുന്ന ഇതിന്റെ തുടക്കത്തിൽ റോഡിന് കുറുകെയുള്ള ഭാഗത്തെ കലുങ്കിന് സ്ളാബ് നിർമ്മിക്കാതെ കരാറുകാർ പണി നിർത്തി പോവുകയായിരുന്നു . പ്രവർത്തി തുടങ്ങുമ്പോൾ തന്നെ നാട്ടുകാർ ഇത് കരാറുകാരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നെങ്കിലും ഇവിടെ സ്ലാബിനു പകരം എവിടെനിന്നോ കൊണ്ടുവന്ന ഒരു പഴയ കോൺക്രീറ്റ് ബീമിട്ട് തടിതപ്പുകയായിരുന്നു. ഇതാണ് ഇപ്പോൾ അപകടക്കെണിക്കും വെള്ളക്കെട്ടിനും കാരണമാകുന്നത്. കൂടാതെ 2020 – 21 വർഷത്തെ പദ്ധതിയിൽ പെടുത്തി നവീകരിച്ച കീഴൂർ കുന്ന് – എടക്കാനം റോഡിലും കരാർപ്രകാരമുള്ള പ്രവർത്തി പൂർത്തിയാക്കിയിട്ടില്ല. റോഡിന്റെ വശത്തായി നിർമ്മിച്ച ഓവുചാൽ സ്ലാബിട്ട് മൂടണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ഈ പ്രവർത്തി പൂർത്തിയാക്കാതെ പൂർത്തിയാക്കിയതായി കാണിച്ച് കരാറുകാരൻ മുഴുവൻ പണവും വാങ്ങി മുങ്ങിയതായും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാർ ബി ജെ പി യുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതിയിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി ബി ജെ പി രംഗത്തെത്തിയത്. കരാറുകാരും നഗരസഭാ അധികൃതരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതിനു പിന്നിൽ എന്നാണ് ഇവർ ആരോപിക്കുന്നത്.
തുടർന്നും ഈ വിഷയങ്ങളിൽ യാതൊരു നടപടിയും ഉണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി ബി ജെ പി രംഗത്തു വരുമെന്ന് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ബി ജെ പി മണ്ഡലം ജനറൽ സിക്രട്ടറി സത്യൻ കൊമ്മേരി പറഞ്ഞു. ഒ ബി സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി. സതീഷ്, എൻ. രതീഷ് കുമാർ , വി. ശ്രീധരൻ, സി. പ്രകാശൻ എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി നഗരസഭയിൽ പരാതി പരിഹാരത്തിനായി 20, 25, 30 തീയതികളിൽ ഫയൽ അദാലത്ത്

Aswathi Kottiyoor

നൂറ് ഹെക്ടർ പ്രദേശം തരിശുരഹിതമാക്കാനുളള കർമ്മ പദ്ധതികളുമായി ഇരിട്ടി നഗരസഭയുടെ വികസന സെമിനാർ

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച് ഏഴിന്

Aswathi Kottiyoor
WordPress Image Lightbox