24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് നവീകരണം : സമയബന്ധിത മായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
kannur

കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് നവീകരണം : സമയബന്ധിത മായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പൊതുമരാമത്ത് വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പൊതുമരാമത്തു- ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം വകുപ്പ് നേരിട്ട് യുഎല്‍സിസിഎസ് മുഖാന്തിരം നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പുതുതായി ഭരണാനുമതി ലഭിച്ച അനുബന്ധ നവീകരണ പ്രവര്‍ത്തനങ്ങള്‍ പിഡബ്ലുഡി ഏറ്റെടുക്കുന്നവ പെട്ടെന്ന് പൂര്‍ത്തീകരിക്കണം. പുതിയ പ്രവൃത്തിയില്‍ റിസപ്ഷന്‍ ഏരിയ, അടുക്കള, ഡൈനിങ്ങ് ഏരിയ എന്നിവയുടെ നവീകരണവും പൊതു ശുചിമുറികളുടെ നിര്‍മാണവും ഉള്‍പ്പെടും. ലിഫ്റ്റ്, ജനറേറ്റര്‍, സിസിടിവി മറ്റ് ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പഴയ ബ്ലോക്ക് നവീകരിക്കേണ്ടതിന്റെയും വാഹന പാര്‍ക്കിങ്ങ് ഏരിയ പുനരുദ്ധരിക്കേണ്ടതിന്റെയും ആവശ്യകത യോഗത്തില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ അറിയിച്ചു. ഇതിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കി ടൂറിസം വകുപ്പിന് നല്‍കാന്‍ യോഗം നിര്‍ദേശിച്ചു.

യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയര്‍ എല്‍ ബീന, സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ മുഹമ്മദ്, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ജിഷാകുമാരി, സുമേഷ്, ആനി തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പ്രഭാകരന്‍, വിഷ്ണുദാസ്, ശിവദാസന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സുജിത്, വിനീത്, ടൂറിസം വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ, അഡീഷണല്‍ ഡയറക്ടര്‍ എം രഘുദാസന്‍, ജോയിന്റ് ഡയറക്ടര്‍ അനിതാകുമാരി, കണ്ണൂര്‍ ഗസ്റ്റ് ഹൗസ് മാനേജര്‍ ജയരാജ്, കരാറുകാരായ യുഎല്‍സിസിഎസ് പ്രതിനിധികളും പങ്കെടുത്തു.

Related posts

കണ്ണൂർ ജില്ലയുടെ ആരോഗ്യം അടുത്തറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്

Aswathi Kottiyoor

റ​ബ്കോ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor

മാതൃഭാഷ ദിനത്തോടനുബന്ധിച്ച് കവിയും എഴുത്തുകാരനുമായ ശ്രീ പി വി മധുസൂദനന്നെ ആദരിച്ചു………….

Aswathi Kottiyoor
WordPress Image Lightbox