24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വീരപ്പൻ കൊല്ലപ്പെട്ടിട്ട് 17 വർഷങ്ങൾ
Kerala

വീരപ്പൻ കൊല്ലപ്പെട്ടിട്ട് 17 വർഷങ്ങൾ

കേരളം ഉൾപ്പടെ മൂന്നു സംസ്ഥാനങ്ങളെ വിറപ്പിച്ച കാട്ടുകള്ളൻ വീരപ്പൻ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് 17 വർഷം തികയുന്നു. 2004 ഒക്ടോബർ 18 നായിരുന്നു സംഭവം.

കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളായിരുന്നു വീരപ്പന്റെ വിഹാര രംഗം.
മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ വർഷങ്ങൾ പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല.
നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറു സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു.
ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്നാണ് കണക്ക്.
ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതിനു പിന്നാലെ 200ഓളം ആനകളെകൊന്ന് ആനക്കൊമ്പ് കവർന്നതിനും 26 ലക്ഷം ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമായി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും (2 കോടി 20 ലക്ഷം ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നിരുന്നു.
വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ വർഷം തോറും ഏകദേശം 2 കോടി രൂപ വീതം ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ ഒടുവിൽ തമിഴ്നാട് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ വെടിയേറ്റ് 2004-ലാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട് പതിനേഴ് വർഷങ്ങൾ പിന്നിടുമ്പോഴും വീരപ്പന്റെ ഈ സമ്പാദ്യങ്ങളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സേലത്തിനടുത്ത് സത്യമംഗലമായിരുന്നു കൂസു മുനിസ്വാമി എന്ന വീരപ്പന്റെ ഊര്. 1952-ൽ ജനിച്ച വീരപ്പൻ തന്റെ 52-മത്തെ വയസ്സിലാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

Related posts

ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ജില്ലയിൽ ഒന്ന് വരെ മഞ്ഞ അലർട്ട്*

Aswathi Kottiyoor

കണ്ണൂരിൽ കെ ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു; തുടക്കം 900 കേന്ദ്രങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox