24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കീം : അവസരം ലഭിച്ചവർക്ക്‌ ഇന്നുകൂടി ഫീസടയ്ക്കാം ; രണ്ടാം അലോട്ട്‌മെന്റ്‌.
Kerala

കീം : അവസരം ലഭിച്ചവർക്ക്‌ ഇന്നുകൂടി ഫീസടയ്ക്കാം ; രണ്ടാം അലോട്ട്‌മെന്റ്‌.

സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള (കീം–-2021) ആദ്യ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ശനി വൈകിട്ട്‌ അഞ്ചുവരെ ഫീസടയ്ക്കാം. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ നിലവിലെ ഹയർ ഓപ്‌ഷൻ തെരഞ്ഞെടുക്കാൻ ഇവർക്കും സൗകര്യമുണ്ട്‌. 19നാണ്‌ രണ്ടാം അലോട്ട്‌മെന്റ്‌.

ആദ്യഘട്ടത്തിൽ അവസരം ലഭിച്ചവരും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ ഉറപ്പുവരുത്തണം. ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ ശനിയാഴ്‌ചയ്ക്കുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ അവസരവും ഹയര്‍ ഓപ്ഷനുകളും നഷ്ടമാകും. ഇവരെ രണ്ടാം അലോട്ട്മെന്റില്‍ പരിഗണിക്കില്ല.

ഹയർ ഓപ്ഷൻ പുനഃക്രമീകരണം, പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും കോഴ്സിലേക്കും ഓപ്ഷൻ നൽകാനുള്ള സൗകര്യം എന്നിവ 17ന്‌ പകൽ രണ്ടിന്‌ അവസാനിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാം അലോട്ട്‌മെന്റ്‌. ഇതിലുള്ളവർക്ക്‌ 20 മുതൽ 25 വൈകിട്ട്‌ നാലുവരെ ഓൺലൈനായോ ഹെഡ് പോസ്റ്റ്‌ ഓഫീസ് വഴിയോ ഫീസടയ്ക്കാം. ഒന്നും രണ്ടും അലോട്ട്‌മെന്റ്‌ ലഭിച്ചവർ 25ന്‌ കോളേജിൽ നേരിട്ട്‌ പ്രവേശനം നേടണം.

Related posts

ഭൂ​മി-ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ 16 മു​ത​ൽ

ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി……….

Aswathi Kottiyoor

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox