24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സെൻസെക്‌സ് ഇതാദ്യമായി 61,000കടന്നു: ഇൻഫോസിസ് മൂന്നുശതമാനം കുതിച്ചു.
Kerala

സെൻസെക്‌സ് ഇതാദ്യമായി 61,000കടന്നു: ഇൻഫോസിസ് മൂന്നുശതമാനം കുതിച്ചു.

ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്‌സ് ഇതാദ്യമായി 61,000 കടന്നു. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വിലയിൽ മൂന്നുശതമാനത്തോളം കുതിപ്പുണ്ടായി.

388 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 61,125ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ, 117 പോയന്റ് ഉയർന്ന് 18, 279 നിലവാരത്തിലുമെത്തി.

വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. പവർഗ്രിഡ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

എച്ച്‌സിഎൽ ടെക്‌നോളജീസ്, ഡെൺ നെറ്റ് വർക് ഉൾപ്പടെ 21 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ 5,421 കോടി രൂപയാണ് അറ്റാദായം നേടിയത്. മുൻവർഷത്തെ അപേക്ഷിച്ച് 11.9ശതമാനമാണ് വർധന.

Related posts

പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് ഈവർഷംമുതൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

തിരുവല്ലയിൽ മോക്‌ഡ്രില്ലിനിടെ അപകടം; യുവാവ്‌ മരിച്ചു

Aswathi Kottiyoor

മദ്യത്തിൽ ഇങ്ങനെ “വെള്ളം ചേർക്കാമോ’; ബിവറേജസ്‌ ഷോപ്പുകളിൽ വ്യാപക ക്രമക്കേട്‌

Aswathi Kottiyoor
WordPress Image Lightbox