Uncategorized

അട്ടപ്പാടിയിലെ കര്‍ഷകൻ ജീവനൊടുക്കിയ സംഭവം: റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പാലക്കാട്: റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി അട്ടപ്പാടിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കൃഷ്ണസ്വാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. ഭൂമാഫിയകളില്‍ നിന്നും കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ തണ്ടപേരുകള്‍ മനഃപൂര്‍വ്വം തിരുത്തുന്നുവെന്നും അവര്‍ ആരോപിച്ചു.

ഭൂമാഫിയകളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയുടെ ഇരയാണ് കൃഷ്ണസ്വാമിയെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സ്വന്തം ഭൂമിക്ക് തണ്ടപേര് ലഭിക്കുന്നതിനായി ഓഫീസുകള്‍ കയറിയിറങ്ങി മടുത്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button