24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • മ​ഴ​ക്കെ​ടു​തി; 25 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
kannur

മ​ഴ​ക്കെ​ടു​തി; 25 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി. ഒ​മ്പ​ത് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. 55 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. 25 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലെ മു​ഴ​പ്പി​ല​ങ്ങാ​ട് ഒ​ന്നാം വാ​ര്‍​ഡി​ലെ ഉ​ട്ട​ന്‍​മു​ക്ക് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് 35 വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി. മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ചൊ​വ്വ സ്പി​ന്നിം​ഗ് മി​ന്നി​ല്‍ പ്ര​ദേ​ശ​ത്ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. പ​ട​ന്ന​പ്പാ​ല​ത്ത് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. പാ​പ്പി​നി​ശേ​രി​യി​ലെ ക​ര​ക്ക​ട്ട് കോ​ള​നി​യി​ല്‍ കു​ന്നി​ടി​ച്ച​ലി​നെ തു​ട​ര്‍​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ ര​ണ്ട് വീ​ടു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ല്‍ ആ​റ് വീ​ടു​ക​ളും ത​ല​ശേ​രി താ​ലൂ​ക്കി​ല്‍ ഒ​രു വീ​ടും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. നി​ല​വി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ച​ക്ക​ര​ക്ക​ൽ: ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​തു​കു​റ്റി റ​ബ​ർ തോ​ട്ട​ത്തി​ന് സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്ക് നാ​ശം. ക​ന​ത്ത മ​ഴ​യി​ൽ തൈ​ക്ക​ണ്ടി ത​റ​വാ​ട്ടി​ലെ ടി.​കെ. ഷം​ഷീ​ർ, ടി.​കെ. ന​സീ​ർ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​വും കി​ണ​റു​മാ​ണ് ത​ക​ർ​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.
മ​ട്ട​ന്നൂ​ർ: മു​റ്റം ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് വീ​ണ​തി​നാ​ൽ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. എ​ള​മ്പാ​റ​യി​ലെ ഇ.​നാ​രാ​യ​ണ​ന്‍റെ വീ​ട്ടു​മു​റ്റ​മാ​ണ് ഇ​ടി​ഞ്ഞ​ത്. ക​ന​ത്ത മ​ഴ​യി​ൽ തോ​ട്ടി​ലൂ​ടെ ശ​ക്ത​മാ​യി വെ​ള്ളം ഒ​ഴു​കി​യ​താ​ണ് വീ​ട്ടു​മു​റ്റം അ​ട​ക്ക​മു​ള്ള മ​തി​ൽ ത​ക​ർ​ന്ന​ത്.നാ​ട്ടു​കാ​ർ ചേ​ർ​ന്നു ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ചാ​ക്കു​കെ​ട്ടു​ക​ൾ വ​ച്ചു സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
മ​ട്ട​ന്നൂ​ർ ചാ​ലോ​ട് -അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡി​ൽ കു​ഴി​മ്പാ​ല​മെ​ട്ട​യി​ൽ റോ​ഡി​നു കു​റു​കെ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പ​ഴ​യ​ങ്ങാ​ടി, പ​ഴ​യ​ങ്ങാ​ടി അ​ടി​പ്പാ​ലം, മാ​ടാ​യി ചൈ​നാ​ക്ലേ റോ​ഡ്, വെ​ങ്ങ​ര പ്രി​യ​ദ​ർ​ശി​നി യു​പി സ്കൂ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ങ്ങ​ര പു​ഞ്ചവ​യ​ലു​ക​ളി​ലും വെ​ള്ളം ക​യ​റി.
അ​ടി​പ്പാ​ല​ നി​ർ​മാ​ണ​ത്തി​ലെ അ​പാക​ത​യാ​ണ് വെ​ള്ള​ക്കെ​ട്ടിന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

കണ്ണൂർ ജില്ലയില്‍ 1072 പേര്‍ക്ക് കൂടി കൊവിഡ്: 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

അടുത്ത മുഖ്യമന്ത്രിയുടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി പൊതുഭരണ വകുപ്പ്……….

അനധികൃത പാര്‍ക്കിങ്ങ്; ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം

Aswathi Kottiyoor
WordPress Image Lightbox