Uncategorized

മീനുവിന് പിന്നാലെ ശിവർണ്ണയും;കൊല്ലം മരുതിമലയിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥിനി മരിച്ചു

കൊല്ലം: കൊട്ടാരക്കരയിലെ വെളിയം മുട്ടറ മരുതിമലയില്‍ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ്ണ(14) ആണ് മരിച്ചത്. ഒക്ടോബര്‍ 17ന് മലയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവര്‍ണ്ണ.ശിവര്‍ണ്ണയ്‌ക്കൊപ്പം ചാടിയ അടൂര്‍ കടമ്പനാട് സ്വദേശി മീനു(13) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button