24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിവാഹമോചനം : രക്ഷിതാവിന് കുട്ടിടെ പേരുൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ റേഷൻ കാർഡ് നൽകണം- ബാലാവകാശ കമ്മീഷൻ
Kerala

വിവാഹമോചനം : രക്ഷിതാവിന് കുട്ടിടെ പേരുൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ റേഷൻ കാർഡ് നൽകണം- ബാലാവകാശ കമ്മീഷൻ

കൊല്ലം- മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തവർക്ക് റേഷൻ കാർഡില്ലെങ്കിൽ, കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. സാങ്കേതിക കാരണങ്ങളാൽ കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ കഴിയാതെ റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല
പരവൂരിലെ വിനയ.വി.എസ് ഭർത്താവ് സുജിത്കുമാറിൽ നിന്നും വേർപിരിഞ്ഞു താമസിക്കുകയും കോടതിയിൽ കേസ് നടക്കുകയുമാണ്. പത്താംക്ലാസിൽ പഠിക്കുന്ന മകന്റെ പഠനാവശ്യത്തിനായി ഭർത്താവിന്റെ റേഷൻ കാർഡിൽ നിന്ന് തന്റെയും മകന്റെയും പേരുകൾ നീക്കം ചെയ്ത് പുതിയ റേഷൻ കാർഡ് ലഭിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കമ്മീഷന് നൽകിയ ഹർജി പരിഗണിച്ചാണ് റേഷൻ കാർഡ് നൽകാൻ ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും നിർദ്ദേശം നൽകി കമ്മീഷൻ അംഗം റെനി ആന്റണി ഉത്തരവായത്. ഇതിൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും കമ്മീഷൻ നിർദ്ദേശം നൽകി.
കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് രേഖകൾ പരിശോധിച്ച് കൂട്ടിയുടെ സംരക്ഷണ ചുമതലയുള്ളവരുടെ റേഷൻ കാർഡിൽ കുട്ടിയുടെ പേര് കൂടി ഉൾപ്പെടുത്തി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി ഉത്തരവായിട്ടുണ്ട്. ഇത് കുട്ടിയുടെ രക്ഷാകർത്തത്വം സംബന്ധിച്ചോ വരുമാനം സംബന്ധിച്ചോ ഉള്ള ആധികാരിക രേഖയായി പരിഗണിക്കില്ല എന്നും ഉത്തരവിൽ പറയുന്നു.

Related posts

പ്രസവാശുപത്രിക്ക് നേരെ റഷ്യൻ ഷെല്ലാക്രമണം; യുദ്ധക്കുറ്റം ചുമത്തണമെന്ന് സെലന്‍സ്കി

Aswathi Kottiyoor

അ​റ്റ​കു​റ്റ​പ്പ​ണി: ശ​നി​യാ​ഴ്ച ട്രെ​യി​നു​ക​ൾ വൈ​കും

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox