Uncategorized
ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തെ നേർക്കുനേർ നിന്ന് പ്രതിരോധിക്കാൻ ലീഗിന്റെ രാഷ്ട്രീയത്തിനാവില്ല: എം ശിവപ്രസാദ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ നേര്‍ക്കുനേര്‍ നിന്ന് പ്രതിരോധിക്കാന്‍ ലീഗിന്റെ രാഷ്ട്രീയത്തിന് ആവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതിപക്ഷ നേതാവാകാനുള്ള തത്രപ്പാടില്‍ ഇന്ന് പറഞ്ഞത് ഗംഭീരമായിട്ടുണ്ട്! എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തിന്റെ പത്തിലൊന്ന് ആ പെണ്‍കുട്ടിക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ കാണിച്ചിട്ടാണ് ഇത് പറഞ്ഞതെങ്കില്‍ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗിന്റെ കേരളത്തിലെ പരിമിതി’, അദ്ദേഹം പറഞ്ഞു.




