Uncategorized

തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തിൽ മഴ കനക്കുമെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നീത കെ ഗോപാൽ . തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാത ചുഴി രൂപപ്പെട്ടു. അറബിക്കടലിൽ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി മഴ കനക്കുമെന്ന് നീത വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴ തുടരുമെന്നും നീത കെ ഗോപാൽ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button