24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം
Kerala

അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം

കാ​​ട്ടു​​പ​​ന്നി​​യെ ക്ഷു​​ദ്രജീ​​വി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സം​​സ്ഥാ​​നം കേ​​ന്ദ്ര​​ത്തി​​ന് അ​​യ​​ച്ച ക​​ത്തി​​നു ല​​ഭി​​ച്ച മ​​റു​​പ​​ടി പൂ​​ഴ്ത്തി​​വ​​യ്ക്കു​​ക​​യും മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ൽ തെ​​റ്റാ​​യ മ​​റു​​പ​​ടി പ​​റ​​യാ​​നി​​ട​​യാ​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ വ​​നം വ​​കു​​പ്പി​​ലെ അ​​ഞ്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ നി​​ർ​​ദേ​​ശി​​ച്ചു.

ഡെ​​പ്യൂ​​ട്ടി ക​​ണ്‍സ​​ർ​​വേ​​റ്റ​​ർ സു​​ജി​​ത്, വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന്‍റെ കോ​​ണ്‍ഫി​​ഡ​​ൻ​​ഷ​​ൽ അ​​സി​​സ്റ്റ​​ന്‍റ് അ​​ജി​​ത് കു​​മാ​​ർ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് അ​​സി​​സ്റ്റ​​ന്‍റ് സു​​ലൈ​​മാ​​ൻ സേ​​ട്ട്, സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ട് പ്ര​​ദീ​​പ്, സെ​​ക്‌ഷൻ ക്ല​​ർ​​ക്ക് സൗ​​മ്യ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​നാ​​ണ് നി​​ർ​​ദേ​​ശി​​ച്ച​​ത്. മെ​​മ്മോ ന​​ൽ​​കി​​യ​​ശേ​​ഷം തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും.

കാ​​ട്ടു​​പ​​ന്നി​​ക​​ളെ ക്ഷു​​ദ്ര​​ജീ​​വി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് 2020 ന​​വം​​ബ​​ർ ഒ​​ന്നി​​ന് കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന് കേ​​ര​​ളം ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു. വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ പാ​​ലി​​ച്ചി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ഡി​​സം​​ബ​​റി​​ൽ കേ​​ന്ദ്രം ക​​ത്ത് തി​​രി​​ച്ച​​യ​​ച്ചു. തു​​ട​​ർ​​ന്ന് ജൂ​​ണ്‍ 17-ന് ​​കേ​​ര​​ളം വീ​​ണ്ടും ക​​ത്ത​​യ​​യ​​ച്ചു. ഈ ​​ക​​ത്തി​​ന് ജൂ​​ലൈ എ​​ട്ടി​​നു കേ​​ന്ദ്രം മ​​റു​​പ​​ടി ന​​ൽ​​കി.

എ​​ന്നാ​​ൽ കേ​​ന്ദ്രം അ​​യ​​ച്ച ക​​ത്ത് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പൂ​​ഴ്ത്തി​​വ​​ച്ചു. മാ​​ത്ര​​മ​​ല്ല ക​​ത്തു കി​​ട്ടി​​യ കാ​​ര്യം മ​​ന്ത്രി​​യെ അ​​റി​​യി​​ച്ച​​തു​​മി​​ല്ല. ഓ​​ഗ​​സ്റ്റ് ആ​​റി​​ന് ഇ​​തു സം​​ബ​​ന്ധി​​ച്ച് ചോ​​ദ്യ​​ത്ത​​ര​​വേ​​ള​​യി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ ചോ​​ദ്യം വ​​ന്നു. കേ​​ന്ദ്ര​​ത്തി​​ന് അ​​യ​​ച്ച ക​​ത്തി​​ന് മ​​റു​​പ​​ടി ല​​ഭി​​ച്ചി​​ല്ലെ​​ന്നു മ​​ന്ത്രി മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യും ചെ​​യ്തു. ഇ​​തി​​നി​​ടെ വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ൽ ക​​ത്തു ല​​ഭി​​ച്ച​​താ​​യ വി​​വ​​രം പു​​റ​​ത്താ​​യി.

Related posts

ലൈബ്രറിയും മ്യൂസിയവും വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി എം ജി കോളേജ്

Aswathi Kottiyoor

മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

Aswathi Kottiyoor

വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം-കണ്ണൂര്‍ എക്സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപ

Aswathi Kottiyoor
WordPress Image Lightbox