24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിനോദസഞ്ചാരികൾക്ക്​ ഒക്​ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന്​ കേന്ദ്രം
Kerala

വിനോദസഞ്ചാരികൾക്ക്​ ഒക്​ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന്​ കേന്ദ്രം

വിദേശ വിനോദ സഞ്ചാരികൾക്ക്​ ഒക്​ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസർക്കാർ. ചാർ​േട്ടഡ്​ വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കാവും വിസ അനുവദിക്കുക. നവംബർ 15 മുതൽ സാധാരണവിമാനങ്ങളിൽ എത്തുന്നവർക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷം മാർച്ച്​ മുതലാണ്​ വിസ അനുവദിക്കുന്നത്​ നിർത്തിവെച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​ വിമാന സർവീസും നിർത്തിയിരുന്നു. പിന്നീട്​ ലോക്​ഡൗൺ അവസാനിച്ചപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും അന്താരാഷ്​ട്ര സർവീസുകൾ തുടങ്ങിയിരുന്നില്ല.

വന്ദേ ഭാരത്​ മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനസർവീസുകളാണ്​ രാജ്യത്ത്​ നടത്തിയിരുന്നത്​.

Related posts

സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം​ക്ര​മീ​ക​രി​ച്ചു.

Aswathi Kottiyoor

കുട്ടികളെ പീഡിപ്പിച്ചുള്ള ‘ആചാരം’: ബാലാവകാശ കമീഷന്‌ പരാതി

Aswathi Kottiyoor

ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

Aswathi Kottiyoor
WordPress Image Lightbox