24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരുചക്രവാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു
Kerala

ഇരുചക്രവാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു

ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിരോധിച്ച് മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്‌ അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം.

മഴക്കാലത്ത് പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരും പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ കുട പിടിക്കുന്നതും കേരളത്തിൽ സാധാരണക്കാഴ്ചയായി മാറിയിരിക്കുകയാണ്. ഇതുമൂലമുള്ള അപകടങ്ങളുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടി.സി വിനേഷ് പുറത്തിറക്കിയ സർക്കുലറിൽ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കുടചൂടിയുള്ള യാത്രയുടെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

Related posts

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി.

Aswathi Kottiyoor

എറണാകുളം ജനറല്‍ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി

Aswathi Kottiyoor

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox