24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിലമ്പൂർ കോട്ടയം പ്രത്യേക ട്രെയിൻ സർവീസ്‌ ഇന്നുമുതൽ യാത്ര ചെയ്യാം ടിക്കറ്റെടുത്ത്‌ ; കൂടുതൽ ട്രെയിൻ ഇന്നുമുതൽ.
Kerala

നിലമ്പൂർ കോട്ടയം പ്രത്യേക ട്രെയിൻ സർവീസ്‌ ഇന്നുമുതൽ യാത്ര ചെയ്യാം ടിക്കറ്റെടുത്ത്‌ ; കൂടുതൽ ട്രെയിൻ ഇന്നുമുതൽ.

സംസ്ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണവിധേയമായതോടെ റെയിൽവേ ബോർഡ്‌ അനുവദിച്ച റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ബുധൻ സർവീസ്‌ തുടങ്ങും. യാത്രക്കാർക്ക്‌ സ്‌റ്റേഷനിൽനിന്ന്‌ ടിക്കറ്റ് എടുക്കാം. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. എന്നാൽ, പാസഞ്ചർ ട്രെയിൻ പുസ്ഥാപിക്കാതെ എക്‌സ്‌പ്രസ്‌ നിരക്ക്‌ ഇടാക്കി റെയിൽവേ കൊള്ളയടി തുടരുകയാണ്‌.

ഒമ്പത്‌ അൺറിസർവ്‌ഡ്‌ ട്രെയിനാണ്‌ അനുദിച്ചത്‌. ഇതിൽ എറണാകുളം–- ഗുരുവായൂർ, തിരുവനന്തപുരം–- പുനലൂർ ട്രെയിനുകളാണ്‌ ബുധനാഴ്‌ച സർവീസ്‌ തുടങ്ങുന്നത്‌. നാല്‌ ട്രെയിൻ വ്യാഴവും മൂന്ന്‌ ട്രെയിൻ വെള്ളിയും സർവീസ്‌ തുടങ്ങും. എല്ലാ ട്രെയിനും പ്രതിദിന സർവീസാണ്‌.

നിലമ്പൂർ–കോട്ടയം പ്രത്യേക ട്രെയിൻ സർവീസ്‌ ഇന്നുമുതൽ
നിലമ്പൂർ–-ഷൊർണൂർ പാതയിൽ ബുധൻമുതൽ നിലമ്പൂർ-–-കോട്ടയം പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങും. പ്രത്യേക റിസർവ്ഡ് എക്സ്പ്രസ്‌ ട്രെയിനാണ്‌‌. കോവിഡ്മൂലം സർവീസ്‌ നിർത്തിവച്ച മാർച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ ട്രെയിനുകളിൽ ഉപയോഗിക്കാം. എക്സ്പ്രസ് പ്രത്യേക ട്രെയിനുകളായിട്ടാണ് ഓടിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ, വള്ളത്തോൾ നഗർ, വടക്കാഞ്ചേരി, മുളങ്കുന്നത്ത്കാവ്, പൂങ്കുന്നം, തൃശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കറുകുറ്റി, അങ്കമാലി, ആലുവ, ഇടപ്പള്ളി, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലാണ്‌ ട്രെയിൻ നിർത്തുക.

Related posts

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു

Aswathi Kottiyoor

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു.

Aswathi Kottiyoor

തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്ന്‌ 5 കോടി പേരെ നീക്കംചെയ്‌തു

Aswathi Kottiyoor
WordPress Image Lightbox