സംസ്ഥാനത്തു വാക്സിൻ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഡോ.ബി.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വി.ജോയി, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ..മുരളി എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.