25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ലാ​ല​യ​ങ്ങ​ൾ വീ​ണ്ടും ഉ​ണ​ർ​ന്നു
kannur

ക​ലാ​ല​യ​ങ്ങ​ൾ വീ​ണ്ടും ഉ​ണ​ർ​ന്നു

ക​ണ്ണൂ​ര്‍: ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കോ​ള​ജു​ക​ൾ വീ​ണ്ടും സ​ജീ​വാ​യി. കോ​വി​ഡി​ന്‍റെ അ​ട​ച്ചി​ട​ലി​ല്‍ നി​ന്നും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ വി​ര​സ​ത​യി​ല്‍ നി​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ ഇ​ന്ന​ലെ മു​ത​ൽ കോ​ള​ജി​ൽ എ​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ക്ലാ​സി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ആ​ദ്യ​ബാ​ച്ചി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​രു​ദ ക്ലാ​സു​ക​ളും മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ പി​ജി ക്ലാ​സു​ക​ളു​മാ​ണ് ആ​രം​ഭി​ച്ച​ത്. പി​ജി ക്ലാ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി​യാ​യി​രു​ന്നു ക്ലാ​സു​ക​ള്‍.
ബി​രു​ദ ക്ലാ​സു​ക​ളി​ല്‍ 50 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളെ ഒ​രു ബാ​ച്ചാ​യി പ​രി​ഗ​ണി​ച്ച് ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ. സ​മ​യം വ​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള ക്ലാ​സു​ക​ളി​ൽ മൂ​ന്ന് ഷി​ഫ്റ്റാ​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​ക്ടി​ക്ക​ല്‍ ക്ലാ​സു​ക​ള്‍​ക്കും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രെ മാ​ത്ര​മാ​ണ് ക്ലാ​സു​ക​ളി​ൽ ക​യ​റ്റി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​കു​ന്ന​ത് ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷം കൂ​ട്ടു​കാ​രെ ക​ണ്ട സ​ന്തോ​ഷം വി​ദ്യാ​ർ​ഥി​ക​ളി​ലു​ണ്ട്.

Related posts

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ക്രൈ​സ്ത​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്ക​രു​ത്: എ​കെ​സി​സി

Aswathi Kottiyoor
WordPress Image Lightbox