Uncategorized

‘നൊബേല്‍ എനിക്ക് തരൂ’ എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, മരിയ കൊറീന മച്ചാഡോയെ ഏറെ കാലമായി സഹായിക്കുന്നുണ്ട്: ഡൊണാള്‍ഡ് ട്രംപ്

സമാധാന നൊബേല്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവാര്‍ഡ് ലഭിച്ച മരിയ കൊറീന മച്ചാഡോയെ ഏറെ കാലമായി സഹായിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. മരിയ തന്നെ വിളിച്ചിരുന്നുവെന്നും തന്നോടുള്ള ബഹുമാനാര്‍ഥമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് തന്നോട് പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

‘നൊബേല്‍ സമ്മാനം കിട്ടിയ ആള്‍ എന്നെ വിളിച്ചിരുന്നു, എന്നോടുള്ള ബഹുമാനാര്‍ഥമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ അത് ലഭിക്കാന്‍ അര്‍ഹനായിരുന്നു എന്നും അവര്‍ പറഞ്ഞു. അവര്‍ പറഞ്ഞത് വളരെ നല്ല കാര്യമാണ്. പക്ഷെ ‘അത് എനിക്ക് തരൂ’ എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, എന്നിരുന്നാലും അവര്‍ക്ക് അത് തോന്നിക്കാണും. കാരണം അവരെ ഞാന്‍ കുറേ കാലമായി സഹായിക്കുന്നുണ്ട്. വെനസ്വേലയിലെ ദുരന്തകാലത്ത് അവര്‍ക്ക് ധാരാളം സഹായം ആവശ്യമായി വന്നിരുന്നു. ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു എന്നതില്‍ തന്നെ ഞാന്‍ സന്തോഷവാനാണ്,’ ട്രംപ് പറഞ്ഞു.

സമാധാനം പോയി, വീണ്ടും പ്രതികാരവും ഭീഷണിയുമായി ട്രംപ്; ചൈനയ്ക്ക് 100% അധിക തീരുവ ചുമത്തി
നൊബേല്‍ ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കുമാണ് സമര്‍പ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മരിയ കൊറീന മച്ചാഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെയും പ്രതികരണം. അതേസമയം ട്രംപിന് നൊബേല്‍ ലഭിക്കാത്തതില്‍ വിമര്‍ശനവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button