21.6 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

കേളകം: വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്താനും അവരിലെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കാനുമായി തുടങ്ങിയിട്ടുള്ള ശാസ്ത്രരംഗത്തിന്‍റെ സ്കൂൾതല ഉദ്ഘാടനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഐഎസ്ആർഒ സീനിയർ സയൻറിസ്റ്റുമായ ശ്രീ. കെ. കെ. സായിരാജൻ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ചെറിയ ചേറിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പ്രകടിപ്പിക്കൂന്നതിനുള്ള അവസരം സ്കൂള്‍തലത്തില്‍ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര ആശംസകളർപ്പിച്ച് സംസാരിച്ചു.

വിദ്യാർത്ഥികളായ അനുപമ മരിയ സാജു, അഖില്‍ ഗീവർഗീസ് എന്നിവർ വ്യത്യസ്തങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. പ്രാദേശികചരിത്ര രചനയുടെ പ്രാധാന്യത്തെക്കുറിച്ച് ആദിത്യ സുരേഷ് സംസാരിച്ചു. പരപ്പളവും ചുറ്റളവും എന്ന ആശയം അർപ്പിത രവി വ്യക്തമാക്കി. കുട്ടികൾ നിർമ്മിച്ച കൗതുകവസ്തുക്കൾ, ജ്യോമട്രിക്കൽ ചാർട്ട് എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു.

ഓൺലൈനായി നടന്ന പരിപാടിയിൽ പല്ലവി മധു പ്രാർത്ഥനാഗാനം ആലപിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും അശ്വതി ടീച്ചർ നന്ദിയും പറഞ്ഞു. അധ്യാപികമാരായ രാധിക എം കെ, ജീനാ മേരി തങ്കച്ചൻ, അലീന തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരം അപകടം : മരിച്ചയാളെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox