24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 2019ലെ പ്രളയസഹായം ലഭിക്കാത്തവർക്ക് കൊടുക്കാൻ വീണ്ടും പരിശോധന.
Kerala

2019ലെ പ്രളയസഹായം ലഭിക്കാത്തവർക്ക് കൊടുക്കാൻ വീണ്ടും പരിശോധന.

രണ്ടു വർഷം മുൻപത്തെ പ്രളയത്തിൽ വീടും സ്വത്തും നഷ്ടപ്പെട്ടിട്ടും ഇനിയും ധനസഹായം ലഭിക്കാത്തവർക്ക് അതു നൽകാൻ റവന്യു വകുപ്പ് വീണ്ടും വിവരശേഖരണവും പരിശോധനയും നടത്തും. മൂവായിരത്തി അഞ്ഞൂറോളം അപേക്ഷകർക്കാണ് സഹായം ലഭിക്കാനുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകൾ, ആധാർ ഇല്ലാത്തത്, അപേക്ഷകളിലെ ഇരട്ടിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ള അപേക്ഷകളും ഇതിലുണ്ട്. രണ്ടായിരത്തിൽ അധികം എണ്ണം കോഴിക്കോട് ജില്ലയിലാണ്.

2019ലെ പ്രളയത്തിൽ നാശനഷ്ടം നേരിട്ടവർക്കുള്ള അടിയന്തര സഹായമായ 10,000 രൂപ, വീടും സ്വത്തും ഭാഗികമായി നഷ്ടമായവർക്കും പൂർണമായി നഷ്ടമായവർക്കും ഉള്ള ധനസഹായം എന്നിവയാണു നൽകാനുള്ളത്.

അപേക്ഷകൾ വില്ലേജ് തലത്തിൽ പരിശോധിച്ച ശേഷം പിന്നാലെ തഹസിൽദാർമാരും കലക്ടർമാരും അംഗീകരിച്ച ശേഷമാകും ബാങ്ക് അക്കൗണ്ട് വഴി തുക അനുവദിക്കുക. റവന്യു വകുപ്പിന്റെ പോർട്ടൽ വഴിയാകും ഉദ്യോഗസ്ഥതല നടപടികൾ. പ്രളയസഹായം സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മിഷണർ ഇതിനായി ഉടൻ സർക്കുലർ ഇറക്കും. മൂന്നരക്കോടി രൂപ ആദ്യ ഗഡുവായി ഇതിനായി അനുവദിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിൽ നാശനഷ്ടം നേരിട്ടവരിൽ എല്ലാവർക്കും തുക നൽകിയെന്നാണു സർക്കാർ വിലയിരുത്തൽ.

റവന്യു കോൾ സെന്റർ ഒക്ടോബർ ഒന്നു മുതൽ

ഭൂമി ഇടപാടുകളെക്കുറിച്ചും ഭൂമിയുമായി ബന്ധപ്പെട്ടും പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ തീർക്കാൻ റവന്യു വകുപ്പിന്റെ കോൾസെന്റർ ഒക്ടോബർ ഒന്നിനു തലസ്ഥാനത്തു പ്രവർത്തനം ആരംഭിക്കും. 18004255255 എന്നതാണ് കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പർ.

ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെയുള്ള സെന്ററിൽ റവന്യു ഉദ്യോഗസ്ഥർ മറുപടി നൽകും. വിവരങ്ങൾ ശേഖരിച്ചു നൽകേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യും. ഭൂമി വിൽപനയ്ക്കും വാങ്ങും മുൻപും ചെയ്യേണ്ടത്, ബേസിക് ടാക്സ് റജിസ്റ്ററും തണ്ടപ്പേരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, റീസർവേയിലെ അപാകതകൾ, പട്ടയഭൂമിയിലെ പ്രശ്നങ്ങൾ, റവന്യു രേഖകളിലെ തെറ്റുതിരുത്തൽ തുടങ്ങി വിവിധ പരാതികൾക്കു മന്ത്രിയുടെ ഓഫിസ് ദിവസേന ഫോണിൽ മറുപടി നൽകേണ്ടി വരുന്നുണ്ട്.

ഇതേ തുടർന്നാണു മന്ത്രി കെ.രാജൻ ഇടപെട്ട് കോൾ സെന്റർ ആരംഭിക്കുന്നത്. വകുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാർ ഉന്നയിച്ച പരാതികളിലും നൽകിയ അപേക്ഷകളിലും സ്വീകരിച്ച നടപടികൾ അറിയിക്കുന്ന പ്രത്യേക ഡാഷ്ബോർഡ് 29 മുതൽ റവന്യു ഓൺലൈൻ സംവിധാനം മുഖേന പ്രവർത്തനം ആരംഭിക്കും. എംഎൽഎമാർക്കായി അനുവദിക്കുന്ന പ്രത്യേക ലോഗിൻ സൗകര്യത്തിലൂടെ ആകും പ്രവർത്തനം.

Related posts

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി – ജൂൺ 15 നു തുടക്കം

Aswathi Kottiyoor

36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യത; ഞായറാഴ്ച വരെ വ്യാപക മഴ

Aswathi Kottiyoor

പാസഞ്ചർ ട്രെയിനുകൾ തിരികെ എത്തുന്നു

Aswathi Kottiyoor
WordPress Image Lightbox