Uncategorized

ഒരുമാസത്തിനിടെ സ്വർണത്തിന് കൂടിയത് 11840 രൂപ

കൊച്ചി: സ്വർണവിലകുതിച്ചുയരുന്നു. ഒരുമാസത്തിനിടെ 11‚840 രൂപയാണ് കൂടിയത്. സെപ്‌തംബർ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്നു ഒരു പവൻ (8 ഗ്രാം, 22 കാരറ്റ്) സ്വർണത്തിന്റെ വില. എന്നാൽ, മാസം അവസാനിക്കുമ്പോൾ വില കുത്തനെ ഉയർന്നു. സെപ്‌തംബർ 30-ന് 86,760 രൂപയായി.
ഒക്ടോബർ മാസത്തിലും വർധനവ് തുടരുകയാണ്. ഒക്ടോബർ 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒക്ടോബർ 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ, തൊട്ടടുത്ത മൂന്നുദിവസങ്ങളിൽ വില വർധിച്ചു.
രണ്ട് ദിവസം കൊണ്ട് 1920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.ഇന്ന് പവന് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ആഗോള വിപണിയിലും സ്വർണം ചരിത്ര മുന്നേറ്റം തുടരുകയാണ്. റെക്കോഡ് നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button