Uncategorized
വാക്ക് പാലിച്ചു, സര്‍ക്കാര്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പം’: വി ശിവൻകുട്ടി

തിരുവനന്തപുരം: കാസര്‍കോട് കുമ്പള ഹയര്‍സെക്കണ്ടറി സ്കൂളില്‍ പലസ്തീന് അനുകൂല മൈം ഇന്ന് വീണ്ടും വേദിയില്‍ അവതരിപ്പിച്ചതില്‍ അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
തടഞ്ഞുവെക്കപ്പെട്ട മൈം അതേ വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ വാക്ക് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങള്‍ക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്ന് ഒരിക്കല്‍ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.




