24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌കൂൾ പാഠപുസ്‌തകം പരിഷ്‌കരിക്കാൻ സമിതി ; കെ കസ്‌തൂരിരംഗൻ അധ്യക്ഷന്‍.
Kerala

സ്‌കൂൾ പാഠപുസ്‌തകം പരിഷ്‌കരിക്കാൻ സമിതി ; കെ കസ്‌തൂരിരംഗൻ അധ്യക്ഷന്‍.

രാജ്യത്തെ സ്‌കൂൾ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കാൻ പുതിയ പാഠ്യക്രമത്തിന്റെ കരട്‌ ചട്ടക്കൂട് തയ്യാറാക്കാൻ ഐഎസ്‌ആർഒ മുൻ അധ്യക്ഷൻ കെ കസ്‌തൂരിരംഗൻ അധ്യക്ഷനായി 12 അംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. കാലാവധി മൂന്ന് വര്‍ഷം. പുതിയ വിദ്യാഭ്യാസനയം–-2020ന്റെ കരട്‌ പദ്ധതി തയ്യാറാക്കിയതും കസ്‌തൂരിരംഗന്‍ നയിച്ച സമിതിയാണ്. മുമ്പ്‌ പാഠ്യപദ്ധതി ചട്ടക്കൂട്‌ പരിഷ്‌കരിച്ചത്‌ 2005ല്‍.

പാഠ്യപദ്ധതി, പാഠപുസ്‌തകം, അധ്യാപക പരിശീലനം എന്നിവയ്‌ക്ക്‌ രാജ്യത്തിനാകെ ബാധകമായ മാർഗരേഖ തയ്യാറാക്കാനാണ് സമിതി. സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, നേഴ്‌സറി വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നീ മേഖലയിൽ നാല്‌ ചട്ടക്കൂടിന്‌ രൂപംനൽകും. ഇതനുസരിച്ച്‌ എൻസിഇആർടി പാഠപുസ്‌തകങ്ങളിലും അധ്യാപകപരിശീലനത്തിലും മാറ്റം വരുത്തും.

പുതിയ വിദ്യാഭ്യാസനയം തയ്യാറാക്കാൻ കസ്‌തൂരിരംഗനെ സഹായിച്ച കർണാടക വിജ്ഞാന കമീഷൻ മെമ്പർ സെക്രട്ടറി എം കെ ശ്രീധർ, ആന്ധ്രപ്രദേശ്‌ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലർ ടി വി കട്ടിമണി എന്നിവർ സമിതിയിലുണ്ട്‌. പുരാണത്തിൽ പറയുന്ന സരസ്വതി നദി നിലവിലുള്ള ഒരു ജലാശയമാണെന്നു വാദിച്ച്‌ പുസ്‌തകം എഴുതിയ ഫ്രഞ്ച്‌ വംശജനായ ഇന്ത്യക്കാരൻ മൈക്കിൾ ഡാനിനോയും സമിതിയിലുണ്ട്‌. ജാമിയ മിലിയ വൈസ്‌ ചാൻസലർ നജ്‌മ അഖ്‌തർ, പഞ്ചാബ്‌ സെൻട്രൽ യൂണിവേഴ്‌സിറ്റി ചാൻസലർ ജഗ്‌ബീർ സിങ്‌, ഗണിതശാസ്‌ത്രജ്ഞ മഞ്‌ജു ഭാർഗവ, നാഷണൽ ബുക്ക്‌ ട്രസ്‌റ്റ്‌ ചെയർമാൻ ഗോവിന്ദ്‌ പ്രസാദ്‌ ശർമ, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ എഡ്യൂക്കേഷണൽ പ്ലാനിങ്‌ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ ചാൻസലർ മഹേഷ്‌ ചന്ദ്ര പാന്ത്‌, ജമ്മു ഐഐഎം ചെയർമാൻ മിലിന്ദ്‌ കാംബ്ല, സർക്കാരിതര സംഘടനകളെ പ്രതിനിധാനംചെയ്‌ത്‌ ധിർ ജിംഗ്‌രൻ, ശങ്കർ മറുവാഡ എന്നിവരാണ്‌ മറ്റ് അംഗങ്ങൾ.

Related posts

യുവതിയെ അപായപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.*

Aswathi Kottiyoor

ശ്രദ്ധയുടെ ശരീരം അഫ്താബ് മുറിച്ചത് അറക്കവാൾ ഉപയോഗിച്ച്: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.*

Aswathi Kottiyoor

സ​​പ്ലൈ​​കോ ഓ​​ണം ഫെ​​യ​​ർ 26 മു​​ത​​ൽ സ​​പ്ലൈ​​കോ ഓ​​ണ​​ക്കി​​റ്റി​​ന് 1000 രൂ​​പ

Aswathi Kottiyoor
WordPress Image Lightbox