Uncategorized
കണിച്ചാറില്‍ എവര്‍ സ്മൈല്‍ പവര്‍ സൊല്യൂഷന് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു

കണിച്ചാർ : കണിച്ചാറില്‍ എവര്‍ സ്മൈല്‍ പവര്‍ സൊല്യൂഷന് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് പ്രസിഡന്റ് പ്രജിത്ത് പൊനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മയിൽ പുളിന്താനം സ്വാഗതം പറയുകയും ബി.എന്‍.ഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷെരീഫ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ബിഎൻ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജു ചെമ്പ്ര ചടങ്ങിൽ മുഖ്യാതിഥിയായി. തുടർന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ആദ്യ വില്പന നിർവഹിച്ചു. കണിച്ചാർ സെന്റ് ജോർജ് പള്ളി വികാരി ഫാ.മാത്യു പാലമറ്റം, എസ്എൻഡിപി കണിച്ചാർ ശാഖ പ്രസിഡന്റ് എം എ രാമകൃഷ്ണൻ, ബി വി വി എസ് കേളകം ജനറൽ സെക്രട്ടറി എം സി സിബി, സണ്ണി വടക്കേകുറ്റ് , ജോസ് നടപ്പുറം, ഹബീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.




