Uncategorized

ദേവസ്വം ബോർഡുകൾ ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്ക്ക് തുല്യം: രാജീവ് ചന്ദ്രശേഖർ

ദില്ലി: ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോർഡുകൾക്ക് കീഴിലുളള കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും സ്വത്തുക്കൾ പരിശോധിച്ച് രേഖപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സമഗ്രമായ പരിശോധന ക്ഷേത്ര ഭൂമിയിലും സ്വർണ്ണ ശേഖരത്തിലും ആവശ്യമാണ്. ശബരിമലയിൽ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ഇതുവരെ 25,000 ഏക്കർ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങൾക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചു പിടിക്കാൻ ബോർഡുകൾ യാതൊന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡുകൾ ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്ക്ക് തുല്യമാണെന്നും രാജീവ് ആരോപിച്ചു.

നിരവധി അഴിമതികൾ നടത്തിയ പിണറായി സർക്കാർ അമ്പലങ്ങളുടെ സ്വത്തിലും കണ്ണുവെച്ചിരിക്കുകയാണ്. ദേവസ്വം ഭരണം ഭക്ത ജനങ്ങൾക്ക് വിട്ടുനൽകണം എന്ന ആവശ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ ശക്തമായി എതിർക്കുന്നതിന് കാരണം അവരുടെ കണ്ണ് ക്ഷേത്ര സ്വത്തുക്കളിലായതുകൊണ്ടാണ്. ദേവസ്വം ബോർഡുകൾ സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ തുടരും എന്ന നിലപാടാണ് അയ്യപ്പ സംഗമത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. അതിന് കാരണം ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒക്ടോബർ 8 ന് ബിജെപി ക്ളിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി. ശബരിമലയിലെ കൊള്ള പുറത്തു വന്നിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിടാതെ സംരക്ഷിക്കുക മാത്രമല്ല കാലാവധി നീട്ടി നൽകാനും സർക്കാർ ശ്രമിക്കുന്നത് ദുരൂഹമാണ്. പിണറായിയുടെ കീഴിലുള്ള ഏതെങ്കിലും ഏജൻസിയല്ല, സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണം. കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് ശബരിമലയിൽ ആവശ്യം. ശബരിമലയിലെ തട്ടിപ്പുകൾ എന്നു തുടങ്ങി, ആരു തുടങ്ങി എന്നത് അന്വേഷണ പരിധിയിൽ കൊണ്ടു വരണം. കിലോക്കണക്കിന് സ്വർണ്ണമാണ് കാണാതായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button