ബാഹുബലി വീണ്ടും: ‘ബാഹുബലി -ദി എപിക്’ റിലീസിനൊരുങ്ങുന്നു

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ബാഹുബലി ദി – എപിക് എന്ന ഒറ്റഭാഗം റിലീസിനൊരുങ്ങുന്നു.
വര്‍ഷങ്ങളായി ചിത്രത്തിൻ്റെ മുൻഭാഗങ്ങള്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൻ്റെ രണ്ട് ഭാഗങ്ങളും ചേര്‍ന്നുള്ള ഭാഗം വരുന്നതിനാല്‍ സ്ട്രീം ചെയ്തു കൊണ്ടിരുന്ന മുൻ പതിപ്പുകള്‍ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തു.
ബാഹുബലി, ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ എന്നീ ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഐമാക്‌സ്, 4ഡിഎക്‌സ്, ഡി ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് ഉള്‍പ്പടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. റീ എഡിറ്റ് ചെയ്തും റീ മാസ്റ്റര്‍ ചെയ്തുമാണ് പുതിയ പതിപ്പ് റിലീസിനെത്തിയിരിക്കുന്നത്. സാങ്കേതികപരമായ മാറ്റങ്ങള്‍ക്ക് പുറമെ മുൻപ് കണ്ടിട്ടില്ലാത്ത പുതിയ രംഗങ്ങളും പതിപ്പിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്.എസ്. രാജമൗലി സഹരചനയും സംവിധാനവും നിർവഹിച്ച്, പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവരാണ് അഭിനയിച്ചത്. ചിത്രത്തിൻ്റെ ഒന്നാം ഭാഗത്തിന് ആഗോളതലത്തില്‍ 650 കോടിയും ഇതിന്‍റെ രണ്ടാം ഭാഗത്തിന് 1788.06 കോടിയും ലഭിച്ചു.




