Uncategorized
’25 കോടിയുടെ ഭാഗ്യവാൻ കൊച്ചിയിൽ തന്നെയാകും, ടിക്കറ്റ് വിറ്റത് നെട്ടൂരിൽ’; ഇത്തവണ വിറ്റത് ആയിരം ടിക്കറ്റെന്ന് ലതീഷ്

കൊച്ചി: ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി നേടിയ ഭാഗ്യവാൻ കൊച്ചിയിൽ തന്നെയായിരിക്കുമെന്ന സൂചനയുമായി ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് നെട്ടൂർ. കൊച്ചി നെട്ടൂരിലാണ് ടിക്കറ്റ് വിറ്റതെന്നും ഇത്തവണ വിറ്റത് ആയിരം ടിക്കറ്റാണെന്നും ലതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈറ്റിലയിലെ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റായ ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം. 800 ടിക്കറ്റാണ് ഇവിടെ നിന്ന് ലതീഷ് വാങ്ങിയത്. ആര്‍ക്കാണ് ടിക്കറ്റ് വിറ്റത് ഒരു പിടിയുമില്ലെന്നാണ് ലതീഷിന്‍റെ പ്രതികരണം.




