Uncategorized

ശബരിമല മണ്ഡല പൂജ ദിവസം തിരക്ക് നിയന്ത്രിക്കാൻ നടപടി, സ്പോട്ട് ബുക്കിംഗ് 5000 ആക്കും

പത്തനംതിട്ട : ശബരിമല മണ്ഡല പൂജ ദിവസത്തെ ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ. തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50,000 തീർത്ഥാടകർക്ക് മാത്രമേ വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുമതി നൽകുകയുളളു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കില്ല. പക്ഷേ 5000 ആക്കി പരിമിതപ്പെടുത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചു. 25,26 തീയയതികളിലാണ് നിയന്ത്രണം. നിലവിൽ 20,000ൽ അധികം പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തുന്നത്. മകരവിളക്ക് ദിവസമായ ജനുവരി 14 ന് സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button