23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വാ​ക്‌​സി​നേ​ഷ​നു കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍
Kerala

വാ​ക്‌​സി​നേ​ഷ​നു കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍

കോ​​​വി​​​ന്‍ സൈ​​​റ്റ് മി​​​ക്ക​​​വാ​​​റും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ‘പേ’ ​​​ഓ​​​പ്ഷ​​​നി​​​ലേ​​​ക്ക് മാ​​​ത്രം ഒ​​​തു​​​ങ്ങി​​​യ​​​തോ​​​ടെ സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​നും സൗ​​​ജ​​​ന്യ ക്യാ​​​മ്പു​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന ​​​സ​​​ര്‍​ക്കാ​​​ര്‍‌. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം സൗ​​​ജ​​​ന്യ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക്യാ​​​മ്പി​​​ല്‍ ഒ​​​രു ദി​​​വ​​​സം ര​​​ണ്ടു​​​ വാ​​​ര്‍​ഡു​​​ക​​​ളി​​​ലെ ആ​​​ളു​​​ക​​​ളെ​​​യാ​​​ണ് വാ​​​ക്‌​​​സി​​​നേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത്.

നി​​​ല​​​വി​​​ല്‍ കോ​​​വ ി​​​ഷീ​​​ല്‍​ഡും കോ​​​വാ​​​ക്സി​​​നും പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്നു​​​ണ്ട്. 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് ആ​​​ദ്യ ഡോ​​​സും നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സും സൗ​​​ജ​​​ന്യ ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ ന​​​ല്‍​കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, കോ​​​വി​​​ന്‍ സൈ​​​റ്റി​​​ലാ​​​ക​​​ട്ടെ സൗ​​​ജ​​​ന്യ​​​മാ​​​യി വാ​​​ക്‌​​​സി​​​നേ​​​റ്റ് ചെ​​​യ്യാ​​​നു​​​ള്ള സ്ളോ​​​ട്ടു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​ണ്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ വ​​​ഴി പ​​​ണ​​​മ​​​ട​​​ച്ച് വാ​​​ക്‌​​​സി​​​നേ​​​റ്റ് ചെ​​​യ്യു​​​ന്ന ഓ​​​പ്ഷ​​​ന്‍ ല​​​ഭ്യ​​​മാ​​​ണുതാ​​​നും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക്യാ​​​മ്പു​​​ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

Related posts

ആ​രാ​ധ​ന​ക്ര​മ ഏ​കീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

Aswathi Kottiyoor

കെ​എ​സ്ആ​ര്‍​ടി​സി​യെ ലാ​ഭ​ക​ര​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മോ​ഡ​ല്‍ പ​ഠി​ക്കാ​നൊ​രു​ങ്ങി ധ​ന​വ​കു​പ്പ്

Aswathi Kottiyoor

ദേശീയപാത വികസനം മുടങ്ങിയിട്ടില്ല; നിര്‍മാണം മുന്നോട്ട്‌

Aswathi Kottiyoor
WordPress Image Lightbox