Uncategorized

ശിശുക്ഷേമ സമിതിയിൽ മൂന്ന് കുഞ്ഞതിഥികൾ കൂടി; സംസ്ഥാനത്ത് ഒരേ ദിനം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യം

തിരുവന്തപുരം: സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയിൽ മൂന്ന് കുഞ്ഞ് അതിഥികൾ കൂടി എത്തി. ഒരേ ദിവസം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യമായിട്ടാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. അരുൺ ഗോപി പറഞ്ഞു. മൂന്നും പെൺകുട്ടികളാണ്. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞുമാണ് എത്തിയത്. തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ, അക്ഷര എന്നും ആലപ്പുഴയിലെ കുട്ടിക്ക് വീണ എന്നും പേരിട്ടു.

ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞാണ് എത്തിയത്. തിരുവനന്തപുരത്ത് രണ്ടാഴ്ച പ്രായമായ കുട്ടികളാണ് എത്തിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജി. അരുൺ ഗോപി പറഞ്ഞു. ഈ വർഷം ആകെ കിട്ടിയത് 23 കുട്ടികളാണ് അമ്മ തൊട്ടിലിലെത്തിയത്. 14 പെൺകുട്ടികളും ഒൻപത് ആൺകുട്ടികളും.

അതേസമയം, നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് ശിശുക്ഷേമ സമിതിയിലെ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എഴുത്തിനിരുത്തി. ഒൻപത് കുട്ടികളെയാണ് വിദ്യാഭ്യാസ മന്ത്രി എഴുത്തിനിരുത്തിയത്. റോസ് ഹൗസിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിലും കുട്ടികളെ വിദ്യാഭ്യാസ മന്ത്രി എഴുത്തിനിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button