23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.
Kerala

കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.

സംസ്ഥാനത്തു കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനാൽ 30.44% പേർ മരിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ ഏറെയും പ്രമേഹമോ രക്താതിസമ്മർദമോ ഉള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 10ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. ജൂൺ 18 മുതൽ ഈ മാസം 3 വരെയുള്ള 9195 മരണങ്ങളാണ് വിലയിരുത്തിയത്. കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം മരണം– 35.32%. ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം തൃശൂരിൽ 32.98% പേർ ഇങ്ങനെ മരിച്ചു.

കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയുമ്പോൾ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. ക്വാറന്റീനിൽ കഴിയുന്നവരുടെ ഓക്സിജൻ നില ഉൾപ്പെടെ പരിശോധനകൾ യഥാസമയം നടന്നില്ല. അതോടെ മരണനിരക്ക് ഉയർന്നു.

ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ ആകെ മരണം 9195

വീട്ടിൽവച്ച്: 514

യാത്രാമധ്യേ: 146

ആശുപത്രിയിൽ

ആദ്യദിനം: 794

രണ്ടാം ദിനം: 704

മൂന്നാം ദിനം: 640

ആശുപത്രിയിലെത്താൻ വൈകിയുള്ള ആകെ മരണം 2799

ശതമാനം: 30.44 %

Related posts

കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ നീണ്ടുനോക്കി ചപ്പമലയിൽ കടുവയെ കണ്ടതായി നാട്ടുകാർ

Aswathi Kottiyoor

വി​നോ​ദയാത്രയ്ക്ക് വാ​ഹ​നം ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പി​നെ അ​റി​യി​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox