Uncategorized
കോഴിക്കോട് ഫുട്ട്പാത്തിൽ ബൈക്ക് ഇടിച്ചു, തെറിച്ച് റോഡിൽ വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ തൽക്ഷണം മരിച്ചു. ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്. കല്ലുത്താൻ കടവ് പാലത്തിൻ്റെ ഫുട്ട് പാത്തിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ റോഷൻ്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.
മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിന്റെ ദേഹത്ത് കൂടി കയറിയറങ്ങിയത്. റോഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.