22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂൾ തറക്കല്ലിടല്‍ കര്‍മ്മം പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു
Kelakam

ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂൾ തറക്കല്ലിടല്‍ കര്‍മ്മം പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

കേളകം: പഞ്ചായത്തിലെ ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂളിന് സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം വിദ്യാഭ്യാസ മന്ത്രി . വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍, മുഖ്യമന്ത്രി .പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

ഓണ്‍ലൈന്‍ ഉദ്ഘാടനത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളില്‍ ഫലകം അനാച്ഛാദനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.സ്‌കൂളില്‍ ആദ്യം പ്രവേശനം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ജോസഫ് കൊച്ചിത്തറ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോണ്‍സണ്‍,കേളകം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജീവന്‍ പാലുമ്മി, തോമസ് പുളിക്കണ്ടം,

ഇരിട്ടി എ.ഇ.ഒ എം.ടി ജെയ്‌സ്, ഇരിട്ടി ബി.പി സി പി വി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജോ പി ചെറിയാന്‍, മദര്‍ പിടിഎ പ്രസിഡന്റ് അമ്പിളി വിനോദ് പഞ്ചായത്തംഗങ്ങളായ ബിനു മാനുവല്‍, ലീലാമ്മ ജോണി, ബിജു ചാക്കോ, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജിഷാകുമാരി ,സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി.കെ കുമാരി, സ്റ്റാഫ് സെക്രട്ടറി പി.എന്‍ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ സേന പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു……….

Aswathi Kottiyoor

ഗവ.യു.പി അടയ്ക്കാത്തോട് സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Aswathi Kottiyoor

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ ; കേളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ കർഷകരെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox