22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • പാൻ കാർഡ് ഇല്ലേ? ഇ പാൻ എടുക്കാം ഈസിയായി.
Kerala

പാൻ കാർഡ് ഇല്ലേ? ഇ പാൻ എടുക്കാം ഈസിയായി.

പാൻ കാർഡില്ലാതെ ഇപ്പോൾ ഒരു ഇടപാടും നടക്കില്ല. ആദായ നികുതി അടയ്ക്കുന്നതിന് മുതൽ, ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കുറച്ച് സ്വർണം വാങ്ങാമെന്നു കരുതിയാലുമെല്ലാം പാൻ നിർബന്ധമാണ്. വിശദമായ അപേക്ഷ ഫോറം സമർപ്പിക്കാതെ തന്നെ, ആധാറുണ്ടെങ്കിൽ, വേറെ രേഖകളൊന്നും സമർപ്പിക്കാതെ പാൻ കാർഡ് ഉടൻ ലഭിക്കുവാൻ ഇപ്പോൾ വളരെ എളുപ്പമാണ്.

∙//www.incometax.gov.in/iec/foportal/ ഈ വെബ്സൈറ്റ് സന്ദർശിക്കുക

∙ ‘ഇൻസ്റ്റന്റ് ഇ പാൻ’ തിരഞ്ഞെടുക്കുക

∙പുതിയ ‘ഇ പാൻ ‘ എന്നുള്ളത് എടുക്കുക

∙ഉപയോഗത്തിലിരിക്കുന്ന ആധാർ നമ്പർ ടൈപ്പ് ചെയ്യുക (മുൻപ് അത് വേറെ പാനുമായി ബന്ധിപ്പിച്ചതാകരുത്)

∙ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേയ്ക്ക് വരുന്ന ഒ ടി പി അടിച്ചുകൊടുക്കുക

∙ആധാർ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക

∙ശരിയായ ഇമെയിൽ വിലാസമാണ് കൊടുത്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തുക

∙ഒരു ഇ പാൻ രസീത് നമ്പർ ലഭിക്കും

∙ഉടൻ തന്നെ ഇ പാൻ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും

∙ഇ പാൻ ലഭിക്കുന്നതിന് ഫീസ് ഈടാക്കില്ല. സാധാരണ പാൻ സമർപ്പിക്കേണ്ട എല്ലാ സ്ഥലത്തും ഇ പാൻ സ്വീകരിക്കും

Related posts

നോ ടു ഡ്രഗ്സ്’ ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി

Aswathi Kottiyoor

ഗുഡ്‌സ്‌ വാഗൺ നൽകാതെ റെയിൽവേ; കേരളത്തിന്റെ രാസവളം തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor

ജനസംഖ്യ നിയന്ത്രിച്ചു; കേരളത്തിന് നഷ്ടം വർഷം 8,000 കോടി

Aswathi Kottiyoor
WordPress Image Lightbox