വിവാദ ‘ആള്‍ദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതി കുടുങ്ങും; ഫോണില്‍ നിന്ന് വിഡോയകളും അശ്ലീല സന്ദേശങ്ങള്‍ അയച്ച ചാറ്റുകളും കണ്ടെത്തി

ഡല്‍ഹിയില്‍ പീഡനശ്രമ കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ്. പ്രതിയുടെ മൊബൈലില്‍ നിന്ന് ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സക്രീന്‍ഷോട്ടുകളും, അശ്ലീല സന്ദേശങ്ങള്‍ അയച്ച ചാറ്റുകളും പൊലീസ് കണ്ടെത്തി.
കേസിലെ പ്രധാന തെളിവാണു ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണുകള്‍. ഇവയില്‍ ഒന്നില്‍ നിന്നാണ് പൊലീസ് നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്തത്. ലൈംഗിക ഉദ്ദ്യേശത്തോടെ സ്ത്രീകള്‍ക്ക് അയച്ച മെസേജുകളാണ് ഏറെയും. വിമാനത്തിലെ വനിത കാബിന് ക്രൂവിനൊപ്പം നില്ക്കുന്ന ചിത്രങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്കുകളും സ്ക്രീന്‍ഷോട്ടുകളും ഫോണിലുണ്ടായിരുന്നു. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിത ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടികൂടിയ മറ്റ് ഫോണുകളുടെയും ഐപാഡിന്റേയും പാസ്വേഡ് മറന്നു പോയെന്നാണു പൊലീസിനോടു പറഞ്ഞിട്ടുള്ളത്.




