23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിപാ ആശങ്ക ഒഴിയുന്നു; വവ്വാലുകളുടെയും ആടിന്റെയും രക്തത്തിൽ നിപാ വൈറസ് സാന്നിധ്യമില്ല.
Kerala

നിപാ ആശങ്ക ഒഴിയുന്നു; വവ്വാലുകളുടെയും ആടിന്റെയും രക്തത്തിൽ നിപാ വൈറസ് സാന്നിധ്യമില്ല.

നിപാ ബാധിച്ച്‌ മുഹമ്മദ്‌ ഹാഷിം മരിച്ച ചാത്തമംഗലത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളിലെയും സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ലെന്ന്​ പരിശോധനാ ഫലം.

ഭോപ്പാലിലെ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹൈ സെക്യൂരിറ്റി ഡിസീസസ്​ ലാബിൽ നടത്തിയ പരിശോധനയിലാണ്‌ ഫലം നെഗറ്റീവ് ആയത്​. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. കാട്ടുപന്നിയുടേതടക്കം സാമ്പിൾ പരിശോധനാഫലങ്ങൾ ഇനിയും വരാനുണ്ട്​.

റമ്പൂട്ടാൻ സാമ്പിൾ പരിശോധനാ ഫലവും വരാനുണ്ട്​. ആറ്​ ചത്ത വവ്വാലുകളും വവ്വാലുകളുടെ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകൾ കടിച്ച റമ്പൂട്ടാൻ പഴവുമാണ്​ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക്​ അയച്ചത്​.

Related posts

സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് താത്പര്യപത്രം ക്ഷണിച്ചു

Aswathi Kottiyoor

ക്ഷേത്രങ്ങൾക്ക്‌ സർക്കാർ കൈമാറിയത്‌ 459 കോടി : മന്ത്രി കെ രാധാകൃഷ്‌ണൻ

Aswathi Kottiyoor

ഏഴു വയസ്സുകാരന്റെ കൊലപാതകം: 4 പേരെ കൊല്ലാൻ തീരുമാനിച്ചിരുന്നെന്ന് പ്രതി.

Aswathi Kottiyoor
WordPress Image Lightbox