27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്
Kerala

കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്ക് പുതുക്കി. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാക്കി. തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും അബോട്ട് ഹെല്‍ത്ത് കെയറിന്റെയും ലാബുകളാണ് എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുക.

സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ്. എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേല്ലാം ഈ നിരക്കായിരിക്കും. ആര്‍ടിലാമ്ബ് പരിശോധനയ്ക്ക് 1150 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം.

അതേസമയം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (IMR) വ്യക്തമാക്കി.കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഏപ്രില്‍ മേയ് മാസത്തില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തത് കൊണ്ടാണെന്നും 2021 ഏപ്രിലില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം

Aswathi Kottiyoor

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം; സി 1 2 വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം

Aswathi Kottiyoor

പങ്കുവെയ്ക്കലിന്റെ സുവിശേഷമായി മാറിയ വൈദികൻ;

Aswathi Kottiyoor
WordPress Image Lightbox