23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ കാല്‍നടക്കാര്‍ 20 ശതമാനത്തിലേറെ
Kerala

സംസ്ഥാനത്തെ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ കാല്‍നടക്കാര്‍ 20 ശതമാനത്തിലേറെ

സംസ്ഥാനത്തെ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ കാല്‍നടക്കാര്‍ 20 ശതമാനത്തിലേറെ. കാല്‍നടക്കാരുടെ സുരക്ഷയ്ക്ക് റോഡ്സുരക്ഷാ ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കാന്‍ തുടങ്ങിയ പരിപാടികള്‍ പൂര്‍ണമായിട്ടില്ല. വഴിനടന്നുപോകുന്നവരില്‍ ഇത്രയേറെപ്പേര്‍ ഇരയാകുന്നത് ആശങ്കജനകം.

കാല്‍നടക്കാരില്‍ മൂന്നിലൊന്ന് പേരും മരിച്ചത് രാത്രിയിലാണെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 2018-ല്‍ അപകടങ്ങളില്‍ മരിച്ചവരുടെ 29 ശതമാനം പേരും കാല്‍നടക്കാരായിരുന്നു. 2019-ല്‍ ഇത് 28.3 ശതമാനമായി. 2020-ലും 21 ജൂണ്‍വരെയുള്ള കണക്കുകള്‍പ്രകാരം കാല്‍നടക്കാരുടെ മരണനിരക്ക് 24.8 ശതമാനമായി. 2021 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം ഇത് 22.9 ശതമാനമാണ്. ലോക്‌ഡൗണ്‍ മൂലം ജനം പുറത്തിറങ്ങുന്നത് കുറഞ്ഞതാകാം അപകടവും മരണവും കുറച്ചത്.

Related posts

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക്

Aswathi Kottiyoor

വാ​യു​മ​ലി​നീ​ക​ര​ണം: രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു

Aswathi Kottiyoor

കുടിശിക: സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Aswathi Kottiyoor
WordPress Image Lightbox