Uncategorized

എന്താണ് മൾട്ടിപ്പിൾ മൈലോമ? ലക്ഷണങ്ങൾ ഏതൊക്കെ? അറിയാം

രക്തത്തിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മൈലോമ. പ്ലാസ്മ കോശങ്ങൾ അണുബാധയെ ചെറുക്കുന്നതിനായി ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നു. എന്നാൽ ഈ പ്ലാസ്മ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറുകയും രക്തകോശങ്ങളുടെ ഉത്പാദനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഈ കാൻസർ കോശങ്ങൾ അസ്ഥികളെ ദുർബലമാക്കും. ഇത് അസ്ഥികൾക്ക് ഒടിവും നടുവേദനയും ഉണ്ടാക്കും. എല്ലുകൾക്കുള്ളിലെ മജ്ജയിലാണ് (bone marrow ) ഈ കോശങ്ങൾ ഉണ്ടാവുന്നത് പിന്നീടിത് രക്തയോട്ടത്തിലൂടെ ശരീരത്തിന്റെ മാറ്റ് ഭാഗങ്ങളിലേക്കും എത്തുന്നു. ഇത് മൾട്ടിപ്പിൾ മൈലോമ അറിയപ്പെടുന്നു. ഈ കാൻസർ കോശങ്ങൾ മജ്ജയിലെ ആരോഗ്യമുള്ള രക്തകോശങ്ങളെയും ,ആന്റിബോഡികളെയും നശിപ്പിക്കുന്നു. വൃക്കകളുടെ പ്രവർത്തനത്തിനെ ബാധിക്കുന്ന ചില പ്രോട്ടീനുകളും മൾട്ടിപ്പിൾ മൈലോമ കോശങ്ങൾ ഉത്പാദിപ്പിക്കുന്നു.
ഇതിനാൽ ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ കുറയുകയും പ്രതിരോധശേഷി നഷ്ടപെട്ട് രോഗബാധിതരാവാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ ;

മൾട്ടിപ്പിൾ മൈലോമ എല്ലുകളെ ദുർബലപ്പെടുത്തുന്നു. ഇത് ചെറിയ പരുക്കുകൾ സംഭവിക്കുമ്പോൾ പോലും എല്ലുകൾ ഒടിയുന്നതിന് കാരണമാകും.
മജ്ജയിലെ പ്ലാസ്മ കോശങ്ങളുടെ ഉത്പാദനത്തെ കാൻസർ ബാധിക്കുന്നതിനാൽ ശരീരത്തിന് ക്ഷീണം ,തളർച്ച , ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് , ചർമ്മത്തിന് ഉണ്ടാകുന്ന വിളർച്ച എന്നിവ അനുഭവപ്പെടുന്നു.

മൾട്ടിപ്പിൾ മൈലോമ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കാലുകളിലെ വീക്കം ,അമിത ദാഹം , മൂത്രത്തിന്റെ നിറത്തിന് ഉണ്ടാകുന്ന വ്യത്യാസം ,മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
എല്ലുകൾക്ക് അതി കഠിനമായ വേദന അനുഭവപ്പെടും. നട്ടെല്ല്, വാരിയെല്ല്, അരക്കെട്ട്, എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുക. തുടർച്ചയായോ ഇടവിട്ടോ വേദന ഉണ്ടാകാം.
മൾട്ടിപ്പിൾ മൈലോമ ഹൈപ്പർകാൽ‍സീമിയയ്ക്ക് കാരണമായേക്കാം. രക്തത്തിൽ അമിതമായി കാൽസ്യം ഉണ്ടാകുന്നതാണ് ഹൈപ്പർകാൽ‍സീമിയ. എല്ലുകൾക്ക് തകരാർ സംഭവിക്കുമ്പോഴോ , രക്തത്തിലേക്ക് കാത്സ്യം കലരുന്നതിനാലോ ആകാം ഇത് ഉണ്ടാകുന്നത്.
രക്തപരിശോധനയിലൂടെ രോഗമുണ്ടോയെന്ന് കണ്ടെത്താം.ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്ന് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button