22.5 C
Iritty, IN
September 7, 2024
  • Home
  • Kelakam
  • കേരള ബാങ്ക് കേളകം ശാഖയിലെ ജീവനക്കാർക്ക് കോവിഡ് ; ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം
Kelakam

കേരള ബാങ്ക് കേളകം ശാഖയിലെ ജീവനക്കാർക്ക് കോവിഡ് ; ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം

കേളകം : കേരള ബാങ്ക് കേളകം ശാഖയിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം . ജീവനക്കാരിൽ ഒരാൾ ബാങ്കിലെത്തിയ ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട് . രോഗം സ്ഥിരീകരിച്ച് ജീവനക്കാരൻ കഴിഞ്ഞയാഴ്ച പനിയുള്ളപ്പോഴും കൗണ്ടർ ഡ്യൂട്ടി ചെയ്തിരുന്നു . എന്നാൽ , ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയോ സ്ഥാപനം അണുവിമുക്തമാക്കുകയോ സമ്പർക്കമുണ്ടായ മറ്റ് ജീവനക്കാർ ക്വാറൻറനിൽ പോവുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഒരു ജീവനക്കാരന് ശനിയാഴ്ചയും ഒരാൾക്ക് തിങ്കളാഴ്ചയും കോവിഡ് സ്ഥിരീകരിച്ചിട്ടും സമ്പർക്ക സാധ്യതയുള്ള മറ്റു ജീവനക്കാർ ക്വാറന്റൻ പാലിച്ചില്ലെന്നാണ് പ്രധാന പരാതി .പ്രസ്തുത ദിവസങ്ങളിൽ ബാങ്കിലെത്തിയ ഇടപാടുകാരേയും ഇക്കാര്യം അറിയിച്ചിട്ടില്ല .

Related posts

110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണക്കോടി വിതരണം ചെയ്തു.

Aswathi Kottiyoor

വന്യമൃഗശല്യം : കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി

Aswathi Kottiyoor
WordPress Image Lightbox