ജിമ്മി ജോർജ് അവാർഡ് വിതരണം നടന്നു
പേരാവൂർ: ജിമ്മി ജോർജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023,2024 വർഷങ്ങളിലെ ജിമ്മി ജോർജ് അവാർഡ് വിതരണം നടന്നു. തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമി സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ 2024 ലെ അവാർഡ് ജേതാവ് ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കറിന് ഫുട്ബോൾ താരം ഐ എം വിജയനും, 2023 വർഷത്തെ അവാർഡ് ജേതാവ് ഒളിമ്പ്യൻ എം ശ്രീശങ്കറിന് വേണ്ടി അദ്ദേഹത്തിന്റെ മാതാവ് കെ എസ് ബിജിമോൾക്ക് സ്പോർഡ്സ് കോച്ച് റോബർട്ട് ബോബി ജോർജും നൽകി. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. ജിമ്മിയുടെ ആത്മകഥ എഴുതിയ ആർ രാധാകൃഷ്ണൻ ജിമ്മി ജോർജ് അനുസ്മരണം നടത്തി. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, സ്റ്റാൻലി ജോർജ്, ജോസ് ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ലൗലി ജോർജ്, സനിൽ ശിവദാസ്, ഗംഗദരയ്യ തുടങ്ങിയവർ സംസാരിച്ചു.
അക്കാദമിക്ക് അടുത്തായി ആരംഭിച്ച ഗുഡ് എർത്ത് ചെസ്സ് കഫെയുടെ ഉദ്ഘാടനം ഐ എം വിജയൻ നിർവഹിച്ചു. ഫോക്ക്ലോർ അക്കാദമി ജേതാവ് ശ്രീജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപയറ്റ് ഫ്യൂഷനും നടന്നു.