30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.
Kerala

പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.

പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കിയുള്ള പദ്ധതിക്കായി പ്രൊജക്റ്റ് തയാറാക്കുന്നതിനും കെഎസ്‌ആര്‍ടിസി അധികൃതര്‍ ലക്കിടി കുഞ്ചന്‍ നമ്ബ്യാര്‍ സ്മാരകം സന്ദര്‍ശിച്ചു.
ഒരു ദിവസം കൊണ്ടു സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളെ കണ്ടെത്തി പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് അധികൃതരുടെ തീരുമാനം. നെല്ലിയാമ്ബതി, മലമ്ബുഴ, കൊല്ലങ്കോട് കൊട്ടാരം, ഒ.വി. വിജയന്‍ സ്മാരകം, കുഞ്ചന്‍ സ്മാരകം, വരിക്കാശ്ശേരി മന എന്നിങ്ങനെയുള്ള കേന്ദ്രങ്ങളെ ബന്ധിച്ചാണു പൈതൃക ടൂറിസം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടി.എ. ഉബൈദ് പറഞ്ഞു.

ഇന്‍സ്പെക്ടര്‍മാരായ പി.എസ്. മഹേഷ്, പി.എം.ഡി. വാസുദേവന്‍, വി. സഞ്ജീവ് കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കുഞ്ചന്‍ സ്മാരകം ജീവനക്കാരന്‍ പി. രാജന്‍ സ്മാരകത്തിലെ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി.

Related posts

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

Aswathi Kottiyoor

കർഷകരെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റവില കുത്തനെ ഉയർന്നു………

Aswathi Kottiyoor

പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് പ്രവേശനം 23 മുതൽ

Aswathi Kottiyoor
WordPress Image Lightbox