32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും
Kerala

ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും

ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും.നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍സിആര്‍) സോണ്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസാണ് പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ എസി-3 ടയര്‍ കോച്ചുകളുമായി ഓടുന്ന രാജ്യത്തെ ആദ്യ ട്രെയിനാണിത്. സ്റ്റാന്‍ഡേര്‍ഡ് സ്ലീപ്പര്‍ ക്ലാസ് കമ്ബാര്‍ട്ട്മെന്റുകള്‍ക്ക് പകരം രണ്ട് എസി കൊച്ചുകളാണ് ട്രെയിനുമായി ബന്ധിപ്പിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു.

പുതിയ എസി 3-ടയര്‍ ക്ലാസില്‍ യാത്ര ചെയ്യുവാന്‍ നിലവിലെ യാത്ര നിരക്കിനേക്കാള്‍ 8 ശതമാനം കുറഞ്ഞ നിരക്ക് നല്‍കിയാല്‍ മതിയാവും. പ്രയാഗ്രാജ് മുതല്‍ ജയ്പൂര്‍ വരെ സാധാരണ 1175 രൂപയാണ് എസി കോച്ചുകള്‍ക്ക് ഈടാക്കുന്നത്. എന്നാല്‍ പുതിയ ട്രെയിനിന് 1085 രൂപയാണ് ഈടാക്കുന്നത്.

Related posts

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു.*

Aswathi Kottiyoor

ഇടുക്കി എയർ സ്ട്രിപ്പിൽ ആദ്യ പരിശീലന പറക്കൽ നടത്തി എൻ.സി.സി വിമാനം

Aswathi Kottiyoor

പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും

Aswathi Kottiyoor
WordPress Image Lightbox