22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസി സ്‌റ്റാൻറുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു.
Kerala

കെഎസ്‌ആർടിസി സ്‌റ്റാൻറുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്ന്‌ ഗതാഗത മന്ത്രി ആൻറണി രാജു. യാത്രക്കാർക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകൾ ക്രമീകരിക്കുക.

കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‌ അനുമതി നൽകും. കെഎസ്‌ആർടിസിയുടെ കെട്ടിടങ്ങൾ ലേലത്തിനെടുത്ത്‌ മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.

ടിക്കറ്റ്‌ ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആർടിസി സ്വീകരിക്കും. സ്‌റ്റാൻറിൽ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും പറഞ്ഞു.

Related posts

സംസ്ഥാനത്ത്‌ 42.7 ശതമാനം പേരിലും ആന്റിബോഡി ; 50 ശതമാനത്തിനും രോഗസാധ്യത.

Aswathi Kottiyoor

കാസർഗോഡ് സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്‌ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ കാ​സ​ർ​ഗോ​ട്ട്

Aswathi Kottiyoor
WordPress Image Lightbox