24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ 18 മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തി​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​നി​യും ന​ട​പ്പി​ലാ​യി​ല്ല
Iritty

ഇ​രി​ട്ടി​യി​ൽ 18 മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തി​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​നി​യും ന​ട​പ്പി​ലാ​യി​ല്ല

ഇ​രി​ട്ടി : ഇ​രി​ട്ടി ടൗ​ണി​ൽ ഇ​ക്ക​ഴി​ഞ്ഞ 18 മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തി​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​നി​യും ന​ട​പ്പി​ലാ​യി​ല്ല. ന​ഗ​ര​സ​ഭാ, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​യ​ഞ്ചേ​രി​മു​ക്കി​ൽ മ​ട്ട​ന്നൂ​ർ റോ​ഡ്‌, പേ​രാ​വൂ​ർ റോ​ഡ്‌ ബ​സ്‌ സ്റ്റോ​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച്‌ അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​നും ടൗ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ സ്ഥി​രം പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​നും നാ​യ​നാ​ർ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, പ​ഴ​യ പാ​ല​ത്തെ ന​ഗ​സ​ര​ഭാ റോ​ഡ്‌ പാ​ർ​ശ്വ​ങ്ങ​ളും മാ​ർ​ക്ക​റ്റി​ന്‌ നീ​ക്കി​വ​ച്ച സ്ഥ​ല​വും സ്വ​കാ​ര്യ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കാ​നും നി​ല​വി​ലു​ള്ള പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്രം ന​വീ​ക​രി​ച്ച്‌ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.
നേ​ര​മ്പോ​ക്ക്‌ റോ​ഡി​നി​രു​വ​ശ​ത്തും പൂ​ർ​ണ​മാ​യും പാ​ർ​ക്കിം​ഗ് ത​ട​യാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. താ​ലൂ​ക്കാ​ശു​പ​ത്രി, ഫ​യ​ർ സ്റ്റേ​ഷ​ൻ റോ​ഡാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും ബ​സ്‌ സ്‌​റ്റോ​പ്പു​ക​ളും പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌, ന​ഗ​ര​സ​ഭാ നേ​തൃ​ത്വ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തും.
ടൗ​ണി​ൽ ട്രാ​ഫി​ക്‌ സൂ​ച​ക ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കാ​നും ന​ഗ​ര​സ​ഭാ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ ചു​മ​ത​ല ന​ൽ​കാ​നും ധാ​ര​ണ​യാ​യി​രു​ന്നു. കെ​എ​സ്‌​ടി​പി റോ​ഡ്‌ ന​വീ​ക​ര​ണ ഭാ​ഗ​മാ​യി ടൗ​ണി​ൽ ന​ട​ത്തേ​ണ്ടു​ന്ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ, അ​ഴു​ക്ക്‌ ചാ​ൽ സ്ലാ​ബി​ട​ൽ, കൈ​വ​രി​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കാ​നു​മാ​യി​രു​ന്നു സം​യു​ക്‌​ത യോ​ഗം തീ​രു​മാ​നം .

Related posts

സി​നാ​ന്‍റെ മ​ര​ണം; പ​ര്യ​ട​നം നി​ർ​ത്തി​വ​ച്ച് സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor

ഉളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണയും ഒപ്പുശേഖരണവും നടത്തി.

Aswathi Kottiyoor

കീഴൂരിൽ ബലിതർപ്പണ ചടങ്ങുകൾക്കെത്തിയത് ആയിരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox