25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.
Kerala

‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.

വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതി അനുസരിച്ച് അധികതുക നൽകാതെ പണമടയ്ക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. നാളെ അവസാനിക്കാനിരുന്ന സമയപരിധിയാണു നീട്ടിയത്.

അധികതുക നൽകി നികുതി അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി തുടരും. ഫോം നമ്പർ 3 സംബന്ധിച്ച സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലമാണു തീയതി നീട്ടിയതെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് അറിയിച്ചു. ആദായനികുതി തർക്കങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കലിനുള്ളതാണ് ‘വിവാദ് സെ വിശ്വാസ്’ പദ്ധതി.

ഇതിനു പുറമേ, ആദായനികുതിയുമായി ബന്ധപ്പെട്ട വിവിധ ഇ–ഫയലിങ്ങുകളുടെ സമയപരിധി നീട്ടി. ഓൺലൈനായി ഫയലിങ് നടത്തുന്നതിന് തടസ്സം നേരിടുന്നതിനാലാണിതെന്നു ബോർഡ് അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.incometaxindia.gov.in. 2020-21 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 30ലേക്കു നേരത്തെ തന്നെ നീട്ടിയിരുന്നു.

Related posts

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ; നിയമം ഫ്രീസറിൽ.*

Aswathi Kottiyoor

പൊതുനയമായി ; കളറാകും പ്രീ സ്‌കൂളുകൾ

Aswathi Kottiyoor

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; വർധിച്ച് വരുന്നതായി ആര്‍പിഎഫ്

Aswathi Kottiyoor
WordPress Image Lightbox