Uncategorized
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അതേസമയം കോടതി നടപടിയില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.