24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • മലയോര മേഖലയെ കെ.എസ്.ആര്‍.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥ ; യാത്രക്കാർ ദുരിതത്തിൽ
Kelakam

മലയോര മേഖലയെ കെ.എസ്.ആര്‍.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥ ; യാത്രക്കാർ ദുരിതത്തിൽ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം കുറഞ്ഞതോടെയാണ് ഗ്രാമീണ മേഖലയില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓട്ടം നിര്‍ത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിട്ടും ഗ്രാമീണ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയിരുന്ന പല കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വ്വീസ് പുനരാരംഭിച്ചില്ല.ഇതോടെ നൂറു കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.കണ്ണൂരില്‍ നിന്ന് കൊട്ടിയൂരിലേക്കും അവിടെ നിന്ന് രാവിലെ 7.40 ഓടെ കൊളക്കാട് വഴി കണ്ണൂരിലേക്കും സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് സര്‍വ്വീസ് നിര്‍ത്തിയത്.
കൊട്ടിയുരില്‍ നിന്നും എളുപ്പ മാര്‍ഗ്ഗം കണ്ണൂരിലേത്തിച്ചേരുവാന്‍ കൊളക്കാട് വഴിയാണ് ഏറ്റവും അഭികാമ്യം. 10 കിലോമീറ്റര്‍ ദൂരം ലാഭവും വളരെ കുറഞ്ഞ സമയം കൊണ്ട് കണ്ണൂരില്‍ എത്തിച്ചേരുന്നതാണ് കൊളക്കാട് വഴിയുള്ള റൂട്ട്.കൂടാതെ രാവിലെ കണ്ണൂരിലേക്ക് ജോലിക്കും മറ്റ് ആവിശ്യങ്ങള്‍ക്കുമായി കൊളക്കാട് ഭാഗത്ത് നിന്ന് നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന ഒരു ബസ്സ് കൂടിയായിരുന്നു ഇത്.എന്നാല്‍ ബസ്സ് നിര്‍ത്തിയതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ് കൊളക്കാട് നിവാസികള്‍.കൊളക്കാട് വഴി കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സ് ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഗതാഗത വകുപ്പ് മന്ത്രിക്കും സണ്ണി ജോസഫ് എംഎല്‍എക്കും പരാതി നല്‍കുമെന്ന് കേളകം കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ.ഇ.ജെ റോയി,ബിന്റോ കറുകയില്‍ എന്നിവര്‍ പറഞ്ഞു.

Related posts

തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

Aswathi Kottiyoor

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി

Aswathi Kottiyoor

ലഹരി വിരുദ്ധ ദിനം . സ്കൂൾ ശുചീകരണം നടത്തി*

Aswathi Kottiyoor
WordPress Image Lightbox